ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് 5 രാജ്യങ്ങളുടെ കൂടി അംഗീകാരം. കിര്‍ഗിസ്താന്‍, മൗറീഷ്യസ്, മംഗോളിയ, പലസ്തീന്‍, എസ്‌തോനിയ എന്നീ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം കൂടിയാണ് ലഭിച്ചിരിക്കുന്നത്. വിദേശകാര്യ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജി20 ഉച്ചകോടിയില്‍ കൊറോണ സര്‍ട്ടിഫിക്കറ്റിന് പരസ്പരാംഗീകാര നയം സ്വീകരിക്കുന്ന വിഷയം ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ യൂറോപ്യന്‍ യൂണിയനുമായി പ്രത്യേകം ചര്‍ച്ച ചെയ്തതായാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here