ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,871 പേര്‍ക്കാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ കോവിഡ് രോ​ഗികളഉടെ എണ്ണം 74,94,551 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം ഇന്ത്യയില്‍ കോവിഡ് മരണങ്ങള്‍ വീണ്ടും ആയിരം കവിഞ്ഞു.

ഇന്നലെ മാത്രം രാജ്യത്ത് 1033 പേരാണ് കോവിഡ് രോ​ഗബാധമൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,14,031ആയി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, കേരള എന്നിവിടങ്ങളില്‍ രോ​ഗബാധിരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ്.

മഹാരാഷ്ട്രയില്‍ 10,259 പേര്‍ക്കും കേരളത്തില്‍ 9,016 പേര്‍ക്കും കര്‍ണാടകയില്‍ 7,184 പേര്‍ക്കും തമിഴ്നാട്ടില്‍ 4,295 പേര്‍ക്കുമാണ് ഇന്നലെ കോവിഡ് പോസിറ്റീവായത്.

LEAVE A REPLY

Please enter your comment!
Please enter your name here