ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. 90,927 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 4,885 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,872 പേർ രോഗം ബാധിച്ച് മരിച്ചു.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി എന്നീ നാല് സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകളുടെ 34% മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 30,706 ആയി. 1,135 പേർക്ക് ജീവൻ നഷ്ടമായി. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 1,606 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഗുജറാത്തിൽ കോവിഡ് രോഗികളുടെ എണ്ണം 10,000 കടന്നു. 10,880 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.625 പേർ മരിച്ചു. ഇന്നലെ മാത്രം ഗുജറാത്തിൽ ആയിരത്തോളം പേർക്കാണ് രോഗം സ്ഥരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here