ഒമാനില്‍ 1487 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 4701 പരിശോധനകളാണ്​ നടത്തിയത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 69887 ആയി. പുതിയ രോഗികളില്‍ 1159 പേര്‍ സ്വദേശികളും 328 പേര്‍ പ്രവാസികളുമാണ്​. 1458 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തര്‍ 46608 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണ സംഖ്യ 337 ആയി. 67 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജൂലൈ 25 മുതല്‍ 15 ദിവസത്തേക്ക് മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ആഗസ്ത് എട്ട് വരെ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്കുണ്ടാകും. രാത്രി എഴ് മുതല്‍ രാവിലെ ആറ് വരെ പൊതുസ്ഥലങ്ങളും കടകളും അടച്ചിടും. പെരുന്നാളിനോടനുബന്ധിച്ചുള്ള പരമ്ബരാഗത മാര്‍ക്കറ്റുകളും ഇത്തവണ ഉണ്ടാകില്ല. ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here