സിഐഎസ്എഫ് സേനയില്‍ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. കൊല്‍ക്കത്തയില്‍ ബുധനാഴ്ച 54 സിഐഎസ്എഫ് സേനാംഗങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച സിഐഎസ്എഫ് സേനാംഗങ്ങളുടെ എണ്ണം 114 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 68 പേരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

സിഐഎസ്എഫിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റിലുള്ള ഒരു ഉദ്യോഗസ്ഥന്‍ മരിച്ചതോടെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. മെയ് അഞ്ചിനായിരുന്നു ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇയാള്‍ മരിച്ചത്.

രോഗവ്യാപനം കണക്കിലെടുത്ത് 1,077 സിഐഎസ്എഫ് സേനാംഗങ്ങളും അവരുടെ 58 കുടുംബാംഗങ്ങളും ഐസൊലേഷനില്‍ കഴിയുകയാണ്. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്‍ക്കത്തയ്ക്ക് പുറമെ ഡല്‍ഹി, മുംബൈ, നോയ്ഡ തുടങ്ങിയ ഇടങ്ങളിലാണ് സിഐഎസ്ഫ് സേനാംഗങ്ങളില്‍ രോഗം ബാധിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here