പ്രതിദിനം സ്​ഥിരീകരിക്കുന്ന കോവിഡ്​ ബാധിതരുടെ എണ്ണം കുറയുമ്പോൾ മഹാരാഷ്​ട്രയിൽ മരണസംഖ്യ കൂടുന്നു. ദിനേന മരിക്കുന്നവരുടെ എണ്ണം ബുധനാഴ്​ച നൂറ്​ കടന്നു. 105 പേരാണ്​ മരിച്ചത്​. ഒരു ദിവസം റിപ്പോർട്ട്​ ചെയ്യപ്പെട്ട ഏറ്റവും കൂടുതൽ മരണമാണിത്​. ചൊവ്വാഴ്​ച 97 പേരാണ്​ മരിച്ചത്​. അതിന്​ മുമ്പ്​ 65ൽ താഴെയായിരുന്നു പ്രതിദിനം റിപ്പോർട്ട്​ ചെയ്യപ്പെട്ട മരണം.

പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണം നേരത്തെ 3,000 കടന്നെങ്കിൽ കഴിഞ്ഞ മൂന്ന്​ ദിവസമായി എണ്ണം കുറഞ്ഞു. 2,190 പേർക്കാണ്​ ബുധനാഴ്​ച രോഗം സ്​ഥിരീകരച്ചത്​. ഇതിൽ 1,044 പേർ മുംബൈയിൽ നിന്നാണ്​. ഇതോടെ മഹാരാഷ്​ട്രയിൽ ഇതുവരെയുള്ള രോഗികളുടെ എണ്ണം മുംബൈയിലെ 34,018 ഉൾപ്പെടെ 56,948 ആയി ഉയർന്നു. 1,897 പേരാണ്​ മഹാരാഷ്​ട്രയിൽ ഇതുവരെ മരിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here