അബുദാബിയില്‍ സ്​കൂളുകള്‍ക്ക് കോവിഡ് സുരക്ഷ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ ആലോചന. സ്​കൂള്‍ വിദ്യാർത്ഥികളിൽ വാക്​സിനേഷന്‍ സ്വീകരിച്ച ശതമാനത്തി​െന്‍റ അടിസ്ഥാനത്തിലാവും പദ്ധതി നടപ്പാക്കുക. അമ്ബതു ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ വാക്​സിന്‍ സ്വീകരിച്ച സ്​കൂളുകള്‍ ഓറഞ്ച് ​ഗണത്തിലാവും ഉള്‍പ്പെടുക. 50 മുതല്‍ 64 ശതമാനം വരെ വാക്​സിനേഷന്‍ നിരക്കുള്ള സ്​കൂള്‍ മഞ്ഞ ​ഗണത്തിലും 65 മുതല്‍ 84 ശതമാനം വരെ വാക്​സിനേഷന്‍ നിരക്കുള്ള സ്​കൂള്‍ നീല ​ഗണത്തിലുമാകും ഉള്‍പ്പെടുക. നീല ഗണത്തില്‍ ഉള്‍പ്പെടുന്ന സ്​കൂളുകള്‍ക്കാണ്​ ഏറെ ഇളവുകള്‍ ലഭിക്കുക.

അബുദാബി ദുരന്ത നിവാരണ സമിതി പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്​. ഉയര്‍ന്ന നിരക്കില്‍ വാക്​സിനേഷനുള്ള സ്​കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്നത്​ കുട്ടികള്‍ക്കും സൗകര്യപ്രദമാകും.കുട്ടികള്‍ക്കുവേണ്ടി അബൂദബിയിലുടനീളം സൗജന്യ വാക്​സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here