കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന 28 പേര്‍ കൂടി ഒമാനില്‍ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്​ച മുതലുള്ള മരണസംഖ്യയാണിത്​. ഇതോടെ മൊത്തം മരണസംഖ്യ 637 ആയി. ഇത്രയും ദിവസങ്ങളിലായി 740 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 84509 ആയി. 526 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. 78912 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 37 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 406 പേരാണ്​ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്​. 149 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്​​. മസ്​കത്തിലാണ്​ കൂടുതല്‍ രോഗികള്‍.

ഇവിടെ 237 പേര്‍ക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. സീബ്​-61, മസ്​കത്ത്​-55, ബോഷര്‍- 47, മത്ര-42, അമിറാത്ത്​-21, ഖുറിയാത്ത്​-11 എന്നിങ്ങനെയാണ്​ വിലായത്ത്​ തലത്തിലെ പുതിയ രോഗികളുടെ എണ്ണം. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ 185 പുതിയ രോഗികളില്‍ 136ഉം സുഹാറിലാണ്​. സുവൈഖില്‍ 17ഉം സഹമില്‍ 14ഉം ലിവയില്‍ ഒമ്ബതും ഷിനാസില്‍ ഏഴും പുതിയ ​രോഗികളുണ്ട്​.

തെക്കന്‍ ബാത്തിനയും തെക്കന്‍ ശര്‍ഖിയയുമാണ്​ അടുത്ത സ്​ഥാനങ്ങളില്‍. യഥാക്രമം 77ഉം 65ഉം പുതിയ രോഗികളാണ്​ ഇവിടെയുള്ളത്​. തെക്കന്‍ ബാത്തിനയിലെ 77ല്‍ 55 പേരും ബര്‍ക്കയിലാണ്​. തെക്കന്‍ ശര്‍ഖിയയില്‍ സൂറിലാണ്​ ഏറ്റവും കൂടുതല്‍ രോഗികള്‍.

49 പേരാണ്​ ഇവിടെ പുതുതായി വൈറസ്​ ബാധിതരായത്​. ദാഖിലിയ ഗവര്‍ണറേറ്റിലെ 65 പുതിയ രോഗികളില്‍ 41ഉം നിസ്​വയിലാണ്​. ദോഫാര്‍ ഗവര്‍ണറേറ്റിലെ 52 ​കോവിഡ്​ ബാധിതരില്‍ 49ഉം സലാലയിലാണ്​. വടക്കന്‍ ശര്‍ഖിയ-23, അല്‍ വുസ്​ത-20, ദാഹിറ-10, ബുറൈമി -അഞ്ച്​, മുസന്ദം-ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവര്‍ണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.

LEAVE A REPLY

Please enter your comment!
Please enter your name here