ന്യൂസിലാന്‍ഡ് പര്യടനത്തിനായി രാജ്യത്ത് എത്തിയ 6 പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ആണ് 6 താരങ്ങള്‍ കൊറോണ പോസറ്റീവ് ആയ കാര്യം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച താരങ്ങളെ ക്വറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് പരിശീലനം നടത്താനുള്ള അനുവാദവും പിന്‍വലിച്ചിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ന്യൂസിലാന്‍ഡ് പര്യടനത്തിനായി പാകിസ്ഥാന്‍ താരങ്ങള്‍ എല്ലാം ന്യൂസിലാന്‍ഡില്‍ എത്തിയത്. ന്യൂസിലാന്‍ഡിലേക്ക് തിരിക്കുന്നതിന് മുന്‍പ് താരങ്ങള്‍ എല്ലാം കൊറോണ പരിശോധന നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡില്‍ എത്തിയതിന് ശേഷം നടത്തിയ ടെസ്റ്റിലാണ് 6 താരങ്ങള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൂടാതെ കഴിഞ്ഞ ദിവസം പരമ്ബരക്കായി ന്യൂസിലാന്‍ഡില്‍ എത്തിയ പാകിസ്ഥാന്‍ താരങ്ങള്‍ ഐസൊലേഷന്‍ നിയമങ്ങള്‍ തെറ്റിച്ചതായും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. ഡിസംബര്‍ 20ന് ആരംഭിക്കുന്ന പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പരമ്ബരയില്‍ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here