ഖത്തറില്‍ 204 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 23 പേര്‍ ഉള്‍പ്പെടുന്നു. ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 1,29,431ഉം, മരണസംഖ്യ 224ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

188 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ പട്ടിക 1,26,406 ആയി ഉയര്‍ന്നു. നിലവില്‍ 2,801 പേരാണ് ചികിത്സയിലുള്ളത്, ഇതില്‍ 51 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 7,485 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ രാജ്യത്ത് ഇതുവരെ 8,77,342 പേരെ പരിശോധനക്ക് വിധേയമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here