മക്കയില്‍ കര്‍ശന കൊവിഡ് നിയന്ത്രണം. സന്ദര്‍ശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.മസ്ജിദുല്‍ ഹറമിന്റെ മുറ്റത്ത് കഅബയ്ക്കു് ചുറ്റുമായാണ് 18 ട്രാക്കുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ നാലെണ്ണം പള്ളിയുടെ ഒന്നാം നിലയിലാണ്. ഇവിടെ സാമൂഹിക അകലം പാലിച്ച്‌ ത്വവാഫ് ചെയ്യുന്നതിനായി പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പ്രാര്‍ഥനയ്ക്കു മാത്രമായി 2000 പേരെ ഉള്‍ക്കൊള്ളുന്ന പ്രത്യേക സ്ഥലവും മാര്‍ക്ക് ചെയ്തിട്ടുണ്ട്. കഅബ ത്വവാഫ് ചെയ്യുന്നവര്‍ നിര്‍ദ്ദിഷ്ട പാതയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ട്രാക്കിലൂടെ മാത്രമേ നീങ്ങാവൂ എന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here