മസ്​കത്തിൽ പുതിയ കോവിഡ്​ പരിശോധനാ കേന്ദ്രം തുറന്നു. സീബ്​ വിലായത്തിലെ മബേല വ്യവസായ മേഖലയിലാണ്​ ഇത്​. സൗത്ത്​ മബേലയിൽ വേ നമ്പർ 7749ൽ പൈതൃക^സാംസ്​കാരിക മന്ത്രാലയം പരിസരത്തുള്ള ക്ലിനിക്ക്​ വെള്ളിയാഴ്​ച ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒരു മണി വരെ പ്രവർത്തിക്കും.

കോവിഡ്​ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക്​ ഇവിടെയെത്തി പരിശോധനയും ആവശ്യമെങ്കിൽ കോവിഡ്​ രോഗ നിർണയം നടത്തുകയും ചെയ്യാമെന്ന്​ ആരോഗ്യ വകുപ്പ്​ അറിയിച്ചു. മസ്​കത്ത്​ ഗവർണറേറ്റിലെ അഞ്ചാമത്തെ പരിശോധനാ ക്ലിനിക്ക്​ ആണ്​ ഇത്​.

LEAVE A REPLY

Please enter your comment!
Please enter your name here