ഇന്ത്യയിൽ 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1054 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 49,30,236 ആയി. 80,776 പേര്‍ക്കാണ് വൈറസ് ബാധയേറ്റ് ഇതുവരെ ജീവന്‍ നഷ്ടമായത്. 38,59,399 പേര്‍ ചികിത്സക്കു ശേഷം രോഗമുക്തരായി.

അതേസമയം, കോവിഡ് ബാധിതരായി നിലവില്‍ ചികിത്സയിലുള്ള 9,90,061 പേരില്‍ 8,944 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ 60 ശതമാനത്തിലേറെ രോഗബാധിതരും 60 ശതമാനം രോഗമുക്തരും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here