ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 95,735 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതര്‍ 44.65 ലക്ഷമായി. ഇന്നലെ മാത്രം 1,172 പേര്‍ മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 75,000 (75,062) പിന്നിട്ടു. ഇതുവരെ 34.71 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 9.19 ലക്ഷം പേര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്ത്യയാണ് മിക്ക ദിവസങ്ങളിലും മുന്നിലുളളത്. ആകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാമതും ഇന്ത്യയുണ്ട്. അമേരിക്കയില്‍ 65.49 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 38.46 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 1.95 ലക്ഷം പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്.

രാജ്യത്ത് മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്, ഡല്‍ഹി എന്നി സംസ്ഥാനങ്ങളാണ് രോഗബാധയില്‍ മുന്നിലുളളത്. ഇതില്‍ മഹാരാഷ്ട്രയില്‍ 20,000ത്തിലേറെ പേര്‍ക്കും ആന്ധ്രയില്‍ 10,000ത്തിലേറെ പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പിടിയിലായ മഹാരാഷ്ട്രയില്‍ 23,816 പേര്‍ക്കാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്. 325 പേര്‍ മരിച്ചു. ആകെ രോ​ഗബാധിതര്‍ 9.67 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 6.86 ലക്ഷം പേരും രോ​ഗമുക്തി നേടി. നിലവില്‍ 2.52 ലക്ഷം പേര്‍ മാത്രമാണ് ചികിത്സയിലുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here