കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ പാകിസ്താന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. പാകിസ്താനില്‍ കൊറോണ വ്യാപിച്ചു കൊണ്ടിരിക്കെയാണ് സുപ്രീം കോടതി ഉത്തരവ്. പാകിസ്താനില്‍ കൊറോണ ഒരു പകര്‍ച്ചവ്യാധിയല്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് അതിനെതിരെയുള്ള പോരാട്ടത്തിന് ഇത്രയധികം പണം ചെലവാക്കുന്നതെന്നും സര്‍ക്കാരിനോട് ചോദിച്ചു.

ആരോഗ്യ അധികൃതര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ ഷോപ്പിങ് മാളുകള്‍ തുറക്കണമെന്നും ആഴ്ചയില്‍ എല്ലാ ദിവസവും കച്ചവടത്തിന്‌ അനുമതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വമേധയാലുള്ള ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി തങ്ങളുടെ അധികാരം ഉപയോഗിച്ചാണ് ലോക്ക്ഡൗണും മറ്റും നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയത്. കോടതി ഉത്തരവിനെ പാകിസ്താന്‍ സര്‍ക്കാര്‍ സ്വഗതം ചെയ്തു.

42,125 പേര്‍ക്കാണ് പാകിസ്താനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 903 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യുന്നതിനെ ഡോക്ടര്‍മാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും വിമര്‍ശിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനം തകരുകയും വൈറസ് വ്യാപിക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here