യുഎഇയില്‍ 16 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമാക്കുന്നു.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ എത്തിയുള്ള പഠനത്തിന് വാക്സിന്‍ നിര്‍ബന്ധമാക്കുന്നത്. സ്‌കൂളിലെ അധ്യാപകരടക്കമുള്ളവരും, മറ്റ് സ്റ്റാഫുകളും, സന്ദര്‍ശകരും വാക്സിനെടുത്തിരിക്കണം. അബുദാബി ദുരന്ത നിവാരണ സമിതിയുടെ നിര്‍ദേശ പ്രകാരമാണിത്.

അതേസമയം യുഎഇയില്‍ 1,537 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,492 പേര്‍ സുഖം പ്രാപിക്കുകയും അഞ്ചു പേര്‍ മരണപ്പെടുകയും ചെയ്തു.പുതിയതായി നടത്തിയ 2,66,834 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,83,914 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here