കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങി ഡല്‍ഹി. ആദ്യ ഘട്ടത്തില്‍ 3500 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം സംസ്ഥാനത്ത് ആരംഭിച്ചു. കോടിക്കണക്കിന് വാക്‌സിന്‍ ഡോസുകളാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഇറക്കുമതി ചെയ്യാനൊരുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന നടപടികളും ആരംഭിച്ചത്.

ആരോഗ്യ പ്രവര്‍ത്തകരില്‍ 1800 പേര്‍ വാക്‌സിന്‍ നല്‍കാന്‍ മുന്നിട്ടിറങ്ങും. 600 പേര്‍ മേല്‍നോട്ടം വഹിക്കും. മറ്റുള്ളവര്‍ രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തനത്തിനിറങ്ങും. വീഡിയോ നിര്‍ദേശങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിക്കും. 609 ഇടങ്ങളില്‍ വാക്‌സില്‍ നല്‍കാനുള്ള പരിശീലന ക്രമീകരണങ്ങള്‍ ഡല്‍ഹിയില്‍ ഉടന്‍ പൂര്‍ത്തിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here