എന്നും പുതുമകൾ സമ്മാനിച്ച് ജനമനസ്സുകളെ കീഴടക്കിയാവാറാണ് ട്രോളന്മാർ, വെറുതെ ചിരിപ്പിക്കാൻ മാത്രമല്ല നാട് ദുരിതത്തിലാകുമ്പോൾ മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകി പ്രതിബന്ധതയോടെ പ്രവർത്തിക്കാന്‍ സാധിക്കുമെന്ന് മുമ്പും തെളിയിച്ചിട്ടുണ്ട് ട്രോളന്മാർ. അടുത്തിടെ കൊറോണ തുടക്കം മുതൽ തന്നെ സിനിമ മേഖലയിലെ പലരെയും ട്രോളന്മാർ ഇരയാക്കിയിട്ടുണ്ട് അങ്ങനെ ഇരിക്കെയാണ് നടൻ മാമുക്കോയയുടെ തഗ് ലൈഫ് വിഡിയോയകൾ ഇറങ്ങിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ നടനായ മാമുക്കോയയുടെ പഴ സിനിമകളിലെ രസകരമായ കടുപ്പൻ മറുപടികളാണ് തഗ് ലൈഫ് വിഡിയോയോകളായിട്ട് ഇറങ്ങിയത് വൻ സ്വീകരണമാണ് ഇതിന് ലഭിച്ചത്.
ഇപ്പോഴിതാ ഏറ്റവും ഒടുവിൽ പുതുമുഖ നടിയും നിരവധി സിനിമകളിൽ അഭിനയിച്ച മഡോണ സെബാസ്റ്റ്യാനാണ് ലിസ്റ്റിൽ ഏറ്റവും പുതിയ ഇര.
ഒരു സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ നടി തള്ളി മറിച്ചിടുന്ന വീഡിയോ എഡിറ്റ് ചെയ്താണ് ട്രോളന്മാർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
യൂത്തന്മാർ ഈ വിഡിയോകൾ പല സിനിമകളിലെ ഹാസ്യ ഭാഗങ്ങൾ കൂട്ടിച്ചെത്ത് പൊട്ടിച്ചിരിക്കുള്ള തിരി കൊളുത്തുകയാണ് പല വിഡിയോയിലും.
അതുൽ സജീവ് , ഉബൈദ് ഇബ്രാഹിം ,റോഷൻ ഷാനവാസ്, ആൽബിൻ ജോഷി, ബാസിത് കൊളത്തൂർ, അജ്മൽ സബ്, ജിഷ്ണു ട്രോൾസ്,മുസ്താഖ് മുഹമ്മദ്,വിവേക് ട്രോൾസ്,സിയാദ് പി പി എന്നിവരൊക്കെയാണ് ട്രോളന്മാരിലെ പ്രമുഖർ.
ഫേസ്ബുക്, യൂട്യൂബ് ഇൻസ്റ്റാഗ്രാം തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയകളിൽ നിറഞ്ഞ നിൽക്കുകായാണ് ഇവരും ഇവരുടെ ട്രോളുകളും.ജീവിതത്തിലെ സങ്കീര്‍ണമായ സാഹചര്യങ്ങളെയും കൗതുകത്തോടെയും നര്‍മത്തോടെയും നോക്കിക്കാണാനും അതില്‍നിന്നു ലഭിക്കുന്ന ശുഭാപ്തിവിശ്വത്തെ ശക്തിയാക്കിമാറ്റാനുമുള്ള കഴിവ് മനുഷ്യര്‍ക്കുണ്ട്. മലയാളിക്ക് ഇതല്‍പം ഏറെയുണ്ട്. കൊറോണ എന്ന മഹാമാരിയുടെ ഭീതികള്‍ക്കും ആശങ്കകള്‍ക്കുമിടയിലും മലയാളിക്ക് അത് കൈമോശംവന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയ. അതുപോലെ ഏതാനും ദിവസങ്ങളായി കൊറോണ വൈറസും ലോക്ഡൗണുമാണ് ട്രോളുകളിലെ മറ്റൊരു മുഖ്യ വിഷയം. കോവിഡിന്റെ സാമൂഹ്യവ്യാപനം തടയുന്നതിനുള്ള മാര്‍ഗനിർദേശങ്ങളുമായി ട്രോൾ പേജുകൾ സജീവമായിരുന്നു. ഇപ്പോൾ ലോക്ഡൗണിലെ ജീവിതാവസ്ഥകളാണ് ട്രോളുകളിൽ നിറയുന്ന മറ്റൊന്ന്.

ലോക്ഡൗണിലായതോടെ വീട്ടിൽ വെറുതെ ഇരിക്കുന്നവരുടെ അവസ്ഥകളും നിർദേശങ്ങൾ അവഗണിച്ച് കാഴ്ചകൾ കാണാൻ ഇറങ്ങുന്നവരെ കളിയാക്കുന്നതുമായ ട്രോളുകളാണ് കൂടുതലും.
വീട്ടിലെ സ്വിച്ചുകളുടെയും ടൈൽസിന്റെയും എണ്ണമെടുത്ത് സമയം കളയേണ്ട അവസ്ഥയിലാണ് ചിലർ. എന്നാൽ വർഷങ്ങളായി വെറുതെ വീട്ടിലിരിക്കുന്ന യുവാക്കൾക്ക് ഇതൊന്നും പ്രശ്നമല്ലെന്നാണ് ട്രോളന്മാർ പറയുന്നത്.

ലോക്ഡൗൺ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ പുറത്തിറങ്ങി നടക്കുന്നവരെ വിമർശിക്കാനും ലോക്ഡൗണിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാനും ശ്രമിക്കുന്ന ട്രോളുകളുമുണ്ട്. മറ്റെല്ലാ പ്രതിബന്ധങ്ങളേയും പോലെ കോവിഡിനെയും മറികടക്കുമെന്ന പ്രത്യാശയും ട്രോളുകളിലൂടെ പങ്കുവയ്ക്കുന്നു.
ഈ വീട്ടിലിരിപ്പു കാലത്ത് മലയാളികള്‍ എന്തൊക്കെയാണ് ചെയ്യുന്നത്. ഒന്നും ചെയ്യാനില്ലാത്തവര്‍ സമയംകളയുന്നതെങ്ങനെ? മലയാളിയെ അങ്ങനെ തോല്‍പിക്കാനാവില്ല കൊറോണയ്ക്ക്… സമയംകളയാന്‍ പലവഴികളും കണ്ടെത്തും നമ്മള്‍. അത് ട്രോളുകളും സന്ദേശങ്ങളുമായി നിറയുകയാണ് വാട്‌സ്ആപ്പിലും ഫേയ്‌സ്ബുക്കിലുമെല്ലാം.
അടക്കളയിലെ കുപ്പിയിലുള്ള കടുകുമണികള്‍ എണ്ണുക, വീട്ടിലുള്ള ബള്‍ബ്, സ്വിച്ച് തുടങ്ങിയവയുടെ എണ്ണമെടുക്കുക, ചൂലിലെ ഈര്‍ക്കിലികള്‍ എണ്ണുക, മുറ്റത്തെ ഇന്റര്‍ലോക്ക് കട്ടകള്‍ എണ്ണുക എന്നിങ്ങനെ പോകുന്നു മലയാളികളുടെ തിരക്കേറിയ ലോക്ക് ഡൗണ്‍ ദിനങ്ങള്‍…

https://www.youtube.com/channel/UCcB1aB-As8vF7WE67RaJbIA https://www.youtube.com/channel/UCcB1aB-As8vF7WE67RaJbIA

LEAVE A REPLY

Please enter your comment!
Please enter your name here