കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് പോർച്ചുഗീസ് സ്‌ട്രൈക്കർ നാല് ദശലക്ഷം യൂറോയുടെ വേതനം കുറച്ച് നല്കാൻ തയ്യാറാണെന്ന് ട്യൂട്ടോസ്‌പോർട്ട് പറയുന്നു.

ഫുട്ബോളിലെ ഏറ്റവും ഉയർന്ന താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ പോർച്ചുഗലിലെ ആശുപത്രികൾക്ക് ഒരു മില്യൺ യൂറോ സംഭാവന ചെയ്യുകയും തന്റെ സ്വദേശമായ മഡെയ്‌റയിലെ ഒരു ആശുപത്രിക്കായി വെന്റിലേറ്ററുകൾ കൊടുക്കുകയും ചെയ്തിരുന്നു തന്റെ നിലവിലെ ക്ലബ് യുവന്റസിൽ നിന്ന് 3.8 ദശലക്ഷം യൂറോയുടെ വേതനം വെട്ടിക്കുറച്ചതായിട്ടാണ് റിപ്പോർട്ട്. ഇറ്റലിയിലെ ദുഷ്‌കരമായ സമയത്ത് ക്ലബ്ബിന്റെ അംഗങ്ങളും ക്ലബ് ക്യാപ്റ്റനും കളിക്കാരും ചേർന്ന് തീരുമാനമെടുത്തതാണ് ഇതെന്ന് ട്യൂട്ടോസ്‌പോർട്ടിലെ റിപ്പോർട്ടുകൾ, യുവന്റസിന്റെ ചിയേലിനിയും ബാക്കി ടീം അംഗങ്ങളും തമ്മിൽ കോൺഫറൻസ് കോൾ വഴി നടത്തിയ സംഭാഷണത്തെ തുടർന്നാണ് ഈ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here