ഞായറാഴ്ച നടക്കാനിരിക്കുന്ന ദുബായ് അന്താരാഷ്ട്ര സ്‌പോർട്‌സ് കോൺഫറൻസിൽ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കും. ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ വെച്ചാണ് കോൺഫറൻസ്. ഒരേ വേദിയിൽ ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവാൻഡോവ്‌സ്‌കിയുമായി ചേർന്ന് അദ്ദേഹം ഫുട്‌ബോൾ അറ്റ് ദി ടോപ്പ് എന്ന വിഷയത്തിൽ സംസാരിക്കും.

പ്രാദേശിക അന്തർദേശീയതലങ്ങളിൽ കായികരംഗത്തെ വികസിപ്പിക്കാൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ സഹകരണത്തോടെ ദുബായ് സ്‌പോർട്‌സ് കൗൺസിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ദുബായിലെ പതിവ് സന്ദർശകനാണ് റൊണാൾഡോ.

LEAVE A REPLY

Please enter your comment!
Please enter your name here