കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ അൽഐനിലെ സ്ട്രാറ്റ എയ്റോസ്പേസ് നിർമാണ കേന്ദ്രം സന്ദർശിച്ചു. ഗൾഫിലെ ഏറ്റവും വലിയ വിമാന ഭാഗങ്ങൾ നിർമിക്കുന്നതും യു.എ.ഇയുടെ സാമ്പത്തിക വൈവിധ്യവത്​കരണ ശ്രമങ്ങളെ സഹായിക്കുകയും ചെയ്യുന്ന പ്രധാന സ്ഥാപനമാണ് സ്ട്രാറ്റ.

എയർബസ് എ 380, എ 330 വിമാനങ്ങൾ, ബോയിങ് 777, 777 എക്‌സ്, 787 ഡ്രീംലൈനറുകൾ എന്നിവയുൾപ്പെടെയുള്ള ജെറ്റ് വിമാനങ്ങളുടെ ചിറകുകൾ, ടെയിൽ ഫിനുകൾ എന്നിവയുടെ സംയോജിത ഭാഗങ്ങളും കമ്പനി നിർമിക്കുന്നു. എയ്റോസ്പേസ് മേഖലയിലെ ആഗോള മികവിന് സംഭാവന നൽകുന്ന വൈഡ് ബോഡികൾ, ബിസിനസ് ജെറ്റുകൾ, ടർബോപ്രോപ്പുകൾ എന്നിവയിൽ സ്ട്രാറ്റ ഒട്ടേറെ ഭാഗങ്ങൾ നിർമിക്കുന്നു.

അന്താരാഷ്​ട്ര എയ്റോസ്പേസ് മേഖലയിലെ പ്രമുഖ നിർമാതാക്കളായ ബോയിങ്, എയർബസ്, ലിയനാർഡോ, സ്വിറ്റ്സർലൻഡിലെ പിലാറ്റസ് എയർക്രാഫ്റ്റ് എന്നിവ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന വിമാനങ്ങളുടെ ഭാഗങ്ങളാണ് നിർമിക്കുന്നത്. പ്രമുഖ വിമാന നിർമാതാക്കളായ എയർബസ്, ബോയിങ് എന്നീ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് മുബാദല ഇൻവെസ്​റ്റ്​മ​െൻറ്​ കമ്പനി എയ്റോസ്പേസ് നിർമാണ യൂനിറ്റ് 2009ൽ അൽഐനിൽ സ്ഥാപിച്ചത്.

എ​ൻ95 മാ​സ്‌​ക്കു​ക​ളു​ടെ നി​ർ​മാ​ണം മു​ബാ​ദ​ല ഹ​ണി​വെ​ൽ ക​മ്പ​നി​യു​മാ​യി യോ​ജി​ച്ച് സ്ട്രാ​റ്റ ക​മ്പ​നി​യി​ൽ എ​ൻ95 മാ​സ്‌​ക്കു​ക​ളു​ടെ നി​ർ​മാ​ണ​വും അ​ടു​ത്തി​ടെ ആ​രം​ഭി​ച്ചു. ഇ​തി​​െൻറ ഭാ​ഗ​മാ​യി വ്യാ​വ​സാ​യി​ക ക​മ്പ​നി​യാ​യ ഹ​ണി​വെ​ല്ലു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം മു​ബാ​ദ​ല ക​ഴി​ഞ്ഞ​മാ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​തി​ദി​നം 90,000 മാ​സ്‌​ക്കു​ക​ൾ നി​ർ​മി​ക്കാ​നും 30 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം മാ​സ്‌​ക്കു​ക​ളു​ടെ വാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന ശേ​ഷി​ക്കു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​നു​മു​ള്ള സം​വി​ധാ​ന​മാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here