ക്യൂബയില്‍ രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. ക്യൂബ സ്വന്തമായി വികസിപ്പിച്ച വാക്‌സിനാണ് കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നത്. ലോകാരോഗ്യ സംഘടന ഈ വാക്‌സിന്‍ അംഗീകരിച്ചിട്ടില്ല.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ അടച്ചിട്ട ക്യൂബയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച്ച തുറന്നു. വാക്‌സിനെടുത്ത കുട്ടികള്‍ക്കു മാത്രമാണ് പ്രവേശനം. ബാക്കി കുട്ടികള്‍ക്ക് ടെലിവിഷന്‍ വഴി പാഠഭാഗങ്ങള്‍ നല്‍കുന്നത് തുടരും. മുഴുവന്‍ കുട്ടികള്‍ക്കും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ക്യൂബയാണ് ഇത് ആദ്യമായി നടപ്പാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here