കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിന് ക്യൂബയെ സഹായിക്കുന്നതിന് എട്ട് മെട്രിക് ടൺ മെഡിക്കൽ സപ്ലൈകളുമായി യുഎഇ അടുത്തിടെ ഒരു വിമാനം അയച്ചിരുന്നു. യുഎഇയിൽ നിന്നുള്ള മെഡിക്കൽ സഹായത്തിന്റെ വരവിനോടനുബന്ധിച്ച് ക്യൂബൻ സർക്കാർ രാജ്യ തലസ്ഥാനമായ ഹവാനയിൽ ഒരു ഔദ്യോഗിക ചടങ്ങ് നടത്തി.

“രാജ്യാന്തര സഹകരണത്തിന്റെ പ്രാധാന്യം കോവിഡ് പാൻഡെമിക് കൂടുതൽ വ്യക്തമാക്കുകയാണ്. കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിൽ യുഎഇ സഹായം നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളിലാണ്. വൈറസിനെ പ്രതിരോധിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന മുൻനിര പോരാളികൾക്ക് നൽകുന്ന പിന്തുണയിലൂടെ യുഎഇ നേതൃത്വം ക്യൂബയ്ക്കുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ്.” ക്യൂബയിലെ യുഎഇ അംബാസഡർ ബദർ അബ്ദുല്ല സയീദ് അൽമട്രോഷി പറഞ്ഞു. കോവിഡ് -19 നെ ചെറുക്കാൻ വൈദ്യസഹായം നൽകിയതിന് ക്യൂബൻ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് കൊളാബറേഷൻസ് ഡയറക്ടർ ഡോ. നെസ്റ്റർ മാരിമോൺ ടോറസ് യുഎഇ സർക്കാരിനോട് മന്ത്രാലയത്തിന്റെ നന്ദി അറിയിച്ചു. നൽകുന്ന എല്ലാ മെഡിക്കൽ സപ്ലൈകളും കൊറോണ വൈറസിന്റെ വ്യാപനം ലഘൂകരിക്കാനുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഈ സാംക്രമിക രോഗപ്പകർച്ച തടയുന്നതിനുള്ള ശ്രമങ്ങൾക്ക് നൽകുന്ന സഹായത്തിന് ഞങ്ങളുടെ ദേശീയ ആരോഗ്യ സംവിധാനത്തിനും ക്യൂബയിലെ ജനങ്ങൾക്കും വേണ്ടി എല്ലാ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.” ഹവാനയിലെ പെഡ്രോ കൊറി ട്രോപ്പിക്കൽ മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മാനുവൽ റൊമേറോ പ്ലാസെറസ് അഭിപ്രായപ്പെട്ടു, ചടങ്ങിൽ ഏതാനും ക്യൂബൻ ആരോഗ്യ ഉദ്യോഗസ്ഥരും സ്പെഷ്യലിസ്റ്റുകളും പെഡ്രോ കൊറി ട്രോപ്പിക്കൽ മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങളും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here