സൈബര്‍ ആക്രമണത്തില്‍ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്‍ഡ്യ. എയര്‍ഇന്‍ഡ്യ അടക്കം അഞ്ച് വിമാനകമ്ബനികളുടെ യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നത്. 2011 ഓഗസ്റ്റ് 26നും 2021 ഫെബ്രുവരി മൂന്നിനും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നതെന്ന് എയര്‍ ഇന്‍ഡ്യ അറിയിച്ചു. ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപറേറ്ററായ സിറ്റയ്ക്കാണ് ആക്രമമുണ്ടായത്.

യാത്രക്കാരുടെ ജനനതീയതി, വിലാസം, ഫോണ്‍നമ്ബര്‍, ക്രെഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട് നമ്ബര്‍ എന്നിവ ഉള്‍പെടെയുള്ള വിവരങ്ങളാണ് ചോര്‍ത്തിയിട്ടുള്ളത്. ഡാറ്റ ചോര്‍ച നടന്നതായി എയര്‍ ഇന്‍ഡ്യ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ഈ മെയില്‍ വഴിയാണ് എയര്‍ ഇന്ത്യ ഇക്കാര്യം യാത്രക്കാരെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും എയര്‍ഇന്‍ഡ്യ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here