കോവിഡ് പടരുന്നതിനിടെ സന്ദര്‍ശകര്‍ക്കായി തുറന്ന അബുദാബിയിലെ ലൂര്‍ മ്യൂസിയം പ്രതിരോധ നടപടികള്‍ ശക്തമാക്കി. സന്ദര്‍ശകര്‍ക്കും മ്യൂസിയം ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി മ്യൂസിയത്തിന്റെ ഔദ്യോഗിക ആരോഗ്യപങ്കാളിയായി വിപിഎസ് ഹെല്‍ത്ത്കെയറിനെ തിരഞ്ഞെടുത്തു.

സന്ദര്‍ശകരുടെ ശരീര താപനില പരിശോധിക്കുന്ന സ്ഥലത്തെ മുന്‍കരുതല്‍ നടപടികള്‍, ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ കോവിഡ് പരിശോധനകള്‍, മ്യൂസിയത്തിലെത്തുന്നവര്‍ക്കുള്ള ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എന്നിവ വിപിഎസ് ഹെല്‍ത്ത്കെയര്‍ വിദഗ്ദര്‍ ലഭ്യമാക്കും. കോവിഡ് പകര്‍ച്ച തടയാനുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മ്യൂസിയത്തില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തുടര്‍ച്ചയായ സുരക്ഷാ ഓഡിറ്റുകളും നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here