സ്പീഡ് ട്രാക്കില്‍ വേഗം കുറച്ച്‌ വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് ഗതാഗത വകുപ്പ് അറിയിച്ചു.ട്രാക്കുകളുടെ പ്രത്യേകതയറിയാതെ വാഹനമോടിക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാവാം. കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കുമ്ബോള്‍ വലതുഭാഗത്തെ ട്രാക്കുകള്‍ തിരഞ്ഞെടുക്കണം.

ഇടതുഭാഗത്തെ ട്രാക്കുകളിലേക്ക് കടക്കുമ്ബോള്‍ വേഗപരിധി കൂടുന്നു. മുന്നിലുള്ള വാഹനത്തെ വലതുഭാഗത്തുകൂടി മറികടക്കുന്നത് തെറ്റാണ്. ഇത് അപകടങ്ങള്‍ക്കും ആളപായങ്ങള്‍ക്കും വഴിവെച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here