ദൃശ്യം 2 വിന്റെ ഹിന്ദി പകര്‍പ്പവകാശം കുമാര്‍ മംഗത് പതക് സ്വന്തമാക്കി. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷനലിന്റെ ബാനറിലാണ് ഹിന്ദിപതിപ്പൊരുങ്ങുന്നത്. ബോളിവുഡിലും മലയാളം പതിപ്പിന്റെ അതേ മികവോടെ ചിത്രമൊരുക്കുമെന്ന് സംവിധാനം കുമാര്‍ മംഗത് പതക് പറഞ്ഞു.

അജയ് ദേവ്ഗണ്‍, തബു, ശ്രിയ സരണ്‍ എന്നിവരായിരുന്നു ദൃശ്യം ആദ്യഭാഗം ഹിന്ദി പതിപ്പില്‍ അഭിനയിച്ചിരുന്നത്. ഇവര്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും ഉണ്ടാവുക . നിഷികാന്ത് കാമത്ത് ആണ് ദൃശ്യം ആദ്യപതിപ്പൊരുക്കിയത്. ദൃശ്യം സെക്കന്‍ഡ് ബോളിവുഡ് പതിപ്പ് സംവിധായകന്‍ ജീത്തു ജോസഫ്‌ഒരുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ദൃശ്യം 2 തെലുങ്ക് പതിപ്പും പൂര്‍ത്തിയായിരിക്കുയാണ്. വെങ്കടേഷും മീനയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം തെലുങ്കില്‍ ജീത്തു ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here