ദുബായില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ 2023ല്‍ നിരത്തുകളില്‍ സജീവമാകും.ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആര്‍.ടി.എ) പൊതുഗതാഗത ഏജന്‍സി സി.ഇ.ഒ അഹമ്മദ്​ ഹാഷിം ബെഹ്​റോസിയാന്‍ ആണ് ഇക്കാര്യം അറിയിച്ചത് . ബുധനാഴ്​ച ദുബൈ വേള്‍ഡ്​ ട്രേഡ്​ സെന്‍ററില്‍ ആരംഭിച്ച ‘ലോക ഡ്രൈവര്‍രഹിത വാഹനഗതാഗത കോണ്‍ഗ്രസി’നിടെ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023ഓടെ ദുബൈ നഗരത്തിലെ അഞ്ചു ശതമാനം ടാക്​സികള്‍ ഡ്രൈവറില്ലാ വാഹനങ്ങളാക്കുമെന്ന്​ നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതു​ നടപ്പിലാക്കുന്നതിനായി ജനറല്‍ മോ​ട്ടോഴ്​സിന്​ കീഴിലുള്ള ക്രൂയിസുമായി ആര്‍.ടി.എ കരാറിലെത്തിയിട്ടുമുണ്ട്​. യു.എസിന്​ പുറത്ത്​ ആദ്യമായി ഡ്രൈവറില്ലാ വാഹന സര്‍വിസ്​ ആരംഭിക്കുന്ന ആദ്യ നഗരമായി ദുബൈ ഇതോടെ മാറും. പദ്ധതി ആരംഭിക്കുന്നതിന്​ മുന്നോടിയായി നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളും നിയമങ്ങളും വേഗത്തില്‍ തയാറാക്കുന്നതായാണ്​ ആര്‍.ടി.എ ഉന്നത ഉദ്യോഗസ്​ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here