ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ളം എ​ന്ന നേ​ട്ടം ദു​ബൈ നി​ല​നി​ർ​ത്തി. ല​ണ്ട​നി​ലെ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​നെ പി​ന്നി​ലാ​ക്കി​യാ​ണ്​ ദു​ബൈ ഒ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ​ത്. ഏ​വി​യേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ ഒ.​എ.​ജി​യു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്. 35,42,886 സീ​റ്റു​ക​ളു​മാ​യി ദു​ബൈ ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ 25,06,259 സീ​റ്റു​ക​ളു​മാ​യി ല​ണ്ട​ൻ ര​ണ്ടാ​മ​തെ​ത്തി.

ആം​സ്​​റ്റ​ർ​ഡാം, പാ​രീ​സ്​ ചാ​ൾ​സ്​ ഡി ​എ​യ​ർ​പോ​ർ​ട്ട്, ഇ​സ്​​താം​ബൂ​ൾ, ഫ്രാ​ങ്ക്​​ഫ​ർ​ട്ട്, ദോ​ഹ, മ​ഡ്രി​ഡ്, ന്യൂ​യോ​ർ​ക്ക്, മി​യാ​മി എ​ന്നി​വ​യാ​ണ്​ ആ​ദ്യ പ​ത്തി​ൽ ഇ​ടം പി​ടി​ച്ച മ​റ്റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ. ഏ​ഴാം സ്ഥാ​ന​ത്താ​യി​രു​ന്ന ആം​സ്​​റ്റ​ർ​ഡാം മൂ​ന്നാ​മ​തെ​ത്തി​യ​താ​ണ്​ ​പ്ര​ധാ​ന നേ​ട്ടം. അ​തേ​സ​മ​യം, 36ാമ​തു​ള്ള മി​യാ​മി പ​ത്താം സ്​​ഥാ​ന​ത്തേ​ക്ക്​ കു​തി​ച്ചെ​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here