ദുബായ് വിമാനത്താവളത്തിലെ ഒന്നാം നമ്ബര്‍ ടെര്‍മിനല്‍ വീണ്ടും തുറക്കുന്നു.ജൂണ്‍ 24 മുതല്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകും. 15 മാസത്തോളമായി അടഞ്ഞു കിടക്കുകയായിരുന്ന വിമാനത്താവളമാണ് വിദേശ യാത്രക്കാരെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.സ്‌കൂള്‍ അവധി, പെരുന്നാള്‍ എന്നിവ പ്രമാണിച്ച്‌ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

എക്‌സ്‌പോ ഉള്‍പെടെയുള്ള രാജ്യാന്തര മേളകളും തുടങ്ങാനിരിക്കുകയാണ്. അടുത്ത മാസങ്ങളിലെ തിരക്ക് കണക്കിലെടുത്താണ് ടെര്‍മിനല്‍ വണ്‍ തുറക്കുന്നത്.ഇന്ത്യന്‍ യാത്രികര്‍ക്കും അനുമതി ലഭിക്കുന്നതോടെ വിമാനത്താവളത്തില്‍ തിരക്കേറും. ദുബൈ വിമാനത്താവളത്തിലെത്തുന്നവരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here