ദുബൈയിലെ കോവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ യുഎഇയിലെ ആദ്യത്തെ സമ്പൂർണ്ണ ജീനോം സീക്വൻസിംഗ് ബുധനാഴ്ച പ്രഖ്യാപിച്ചു. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയൻസസിലെ (എം‌ബി‌ആർ‌യു) ഗവേഷകരാണ് ദുബായിലെ ഒരു രോഗിയിൽ നിന്ന് വൈറസിന്റെ വിജയകരമായ സീക്വൻസിംഗ് നടത്തിയത്.

കോവിഡ് -19 പാൻഡെമിക്കിനെ നേരിടുന്നതിൽ ശാസ്ത്രത്തിന്റെ പ്രധാന പങ്കും ഈ കോവിഡ് പോരാട്ടത്തിൽ ദുബായിലെ മറ്റ് മേഖലകളിലെ അക്കാദമിക് സ്ഥാപനങ്ങൾക്ക് ചേരാൻ കഴിയുന്നതും ഞങ്ങൾക്ക് വളരെ ഏറെ സന്തോഷം നൽകുന്നു എന്ന് എം‌ബി‌ആർ‌യു വൈസ് ചാൻസലറും ദുബായിലെ കോവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ മേധാവിയുമായ ഡോ. ആമിർ ഷെരിഫ് പറഞ്ഞു.

കോവിഡിനെ നേരിടാനും ആരോഗ്യസംരക്ഷണ മേഖലയിലുടനീളം സഹകരണ പ്രവർത്തനങ്ങൾക്കും സുഗമമായ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഉറപ്പാക്കുന്നതിനുമായിട്ടാണ് കോവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കംകുറിച്ച് സ്ഥാപിച്ചത്.

രോഗം മനസ്സിലാക്കുന്നതിന് ഒരു പ്രധാന പങ്കായിട്ടാണ് ജീനോം സീക്വൻസിംഗ് മാറിയിരിക്കുന്നത്. കോവിഡ് -19 (SARS-CoV-2 എന്നറിയപ്പെടുന്നു) ഉണ്ടാക്കുന്ന വൈറസിന്റെ ജീനോമിൽ 30,000 ജനിതക ബേസുകളും ലെറ്റെറിങ്ങുകളും അടങ്ങിയിരിക്കുന്നു. ഇതിനോടകം പല രാജ്യങ്ങളും രോഗിയുടെ സാമ്പിളുകളിൽ നിന്ന് വൈറസിന്റെ ജീനോമിക് സീക്വൻസുകൾ റിപ്പോർട്ടുചെയ്യാൻ തുടങ്ങിട്ടുണ്ട്, ഒരു വൈറസ് പടരുകയും പുനരുൽപാദനം തുടരുകയും ചെയ്യുമ്പോൾ, അതിന്റെ ജനിതക വസ്തുക്കളിൽ ചെറിയ മാറ്റങ്ങൾ സംഭവിക്കുന്നു. കോവിഡ് -19 ന് കാരണമാകുന്ന വൈറസിനെക്കുറിച്ചുള്ള സമീപകാല പഠനങ്ങളിൽ ഇത്തരത്തിൽ മാറ്റങ്ങൾ കാണിക്കുന്നത് ഈ ജനിതക വ്യതിയാനങ്ങൾക്ക് മ്യുട്ടേഷൻ എന്നറിയപ്പെടുന്നു, ഇതിന് ഓരോ രണ്ടാഴ്ച കൂടുമ്പോഴും മാറ്റം സംഭവിക്കുന്നു. വൈറസിന്റെ ജനിതക ക്രമവും പല രോഗികളിൽ നിന്നുള്ള കാലാനുസൃതമായ ചെറിയ മാറ്റങ്ങളും പഠിക്കുന്നതിലൂടെ, ശാസ്ത്രജ്ഞർക്ക് വൈറസ് എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ കഴിയും, ഇത് വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികൾക്ക് എളുപ്പമായി മാറുകയും ചെയ്യും

എം‌ബി‌ആർ‌യു, ഡി‌എ‌ച്ച്‌എ, എ‌ജെ‌സി‌എച്ച്, മറ്റ് ദേശീയ സർവകലാശാലകൾ എന്നിവയിൽ നിന്നുള്ള പരിചയസമ്പന്നരായ ഒരു ഗവേഷണ സംഘമാണ് സീക്വൻസിംഗ് പഠനത്തിന് നേതൃത്വം നൽകുന്നത്. വൈറോളജി, എപ്പിഡെമിയോളജി, പബ്ലിക് ഹെൽത്ത്, ജനിറ്റിക്സ്, ക്ലിനിക്കൽ റിസർച്ച് എന്നിവയിലെ വിദഗ്ധർ ടീമിൽ ഉൾപ്പെടുന്നു. കോവിഡ് -19മായി ബന്ധപ്പെട്ട മറ്റ് ഗവേഷണ വിഭവങ്ങളിലും ടീം പ്രവർത്തിക്കുന്നുണ്ട്, കൂടാതെ യു‌എഇയിലും വിദേശത്തുമുള്ള ഗവേഷണ സ്ഥാപനങ്ങളുമായി സഹകരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here