ജൂൺ 23 മുതൽ യുഎഇ അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച റെസിഡന്റ് വിസക്കാർക്ക് ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വരാം. സിനോഫാം, ഫൈസര്‍ – ബയോഎന്‍ടെക്, സ്‍പുട്‍നിക്, ആസ്‍ട്രസെനിക എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സിനുകള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുഎഇയിൽ താമസവിസയുള്ള യാത്രക്കാർ യുഎഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം

48 മണിക്കൂറിനുള്ളിലെ പി സി ആർ ഫലം കൈവശം വേണം

പി സി ആർ ഫലത്തിൽ QR കോഡ് നിർബന്ധം

വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപ്പിഡ് പി സി ആർ ടെസ്റ്റ് നടത്തണം

ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയാൽ പി സി ആർ പരിശോധനക്ക് വിധേയമാകണം

പി സി ആർ പരിശോധനയുടെ ഫലം വരുന്നത് വരെ ദുബൈയിൽ ഇൻസ്റ്റിറ്റ്യൂഷൺ ക്വാന്റയിൻ നിർബന്ധം. 24 മണിക്കൂറിനകം ഫലം വരും.

ഇളവ് യുഎഇ റെസിഡന്റ് വിസക്കാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here