കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി അവർക്കുള്ള ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്ത് കൈത്താങ്ങാവുകയാണ് ദുബായ് എമിറാൾഡ് ലയൺസ് ക്ലബ്. ഹോം ബൗണ്ട് മിഷൻ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി ജനുവരി 2021 മുതലാണ് ലയൺസ്‌ ക്ലബ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.

ഇന്റർനാഷനൽ മിഡിൽ ഈസ്റ്റ് പ്രോജക്ട് ഹോം ബൗണ്ട് 2020 പദ്ധതിയുടെ ഭാഗമായി ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സൗജന്യമായി നാട്ടിലേക്ക് അയച്ചും ലയൺസ് ക്ലബ് മാതൃകയായിട്ടുണ്ട്. മടങ്ങുന്നവർക്ക് ഭക്ഷണം, പിസിആർ ടെസ്റ്റ്, ക്വാറന്റീൻ സൗകര്യം എന്നിവ നൽകിയാണ് നാടുകളിൽ എത്തിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്നവരെയും എത്രയും പെട്ടെന്ന് നാടുകളിൽ എത്തിക്കുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം.

ഹോം ബൗണ്ട് മിഷൻ എന്ന പദ്ധതിയിലൂടെ ലേബർ ക്യാംപിലെ ഏകദേശം പതിനയ്യായിരത്തിൽ അധികം പേർക്കാണ് ഇതുവരെ ഭക്ഷണം വിതരണം ചെയ്തത്. ഈ വർഷം മുഴുവൻ ഈ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ദുബായ് എമിറാൾഡ് ലയൺസ് ക്ലബ് പ്രസിഡന്റ് ടി.എൻ കൃഷ്ണകുമാർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് 050 4517695 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here