എക്സ്‌പോ 2020 ദുബായ് പവലിയനുകൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. യു.എ.ഇ അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾക്കനുസരിച്ച് മെഗാ ഇവന്റിനുള്ള ഒരുക്കങ്ങൾ തുടരുകയാണെന്ന് ലോക എക്‌സ്‌പോയുടെ മേൽനോട്ടച്ചുമതലയുള്ള ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്സ്‌പോസിഷൻസ് അറിയിച്ചു. എക്‌സ്‌പോ പങ്കാളികളുടെ നാല് ദിവസത്തെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 190-ലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

അംഗരാജ്യങ്ങളും യു.എ.ഇ. സർക്കാരും എക്‌സ്‌പോ സംഘാടകരും സംയുക്തമായി കോവിഡ് മുൻകരുതലുകൾ പാലിച്ചുകൊണ്ടാണ് എക്‌സ്‌പോ മുന്നൊരുക്കങ്ങൾ നടത്തുന്നത്. 2021 ഒക്ടോബർ ഒന്നുമുതൽ 2022 മാർച്ച് 31 വരെയാണ് എക്‌സ്‌പോ. എക്‌സ്‌പോ 2020 ദുബായ് എന്ന പേരിൽ തന്നെയായിരിക്കും ലോക എക്‌സ്‌പോ നടക്കുക. കോവിഡിനെതിരെ രാജ്യത്തിന്റെ പ്രതിരോധപ്രവർത്തനങ്ങൾ മുൻനിർത്തി 25 ദശലക്ഷം സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here