ദുബായ് ഫിറ്റ്നസ് ചാലഞ്ച് ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 27 വരെ നടക്കും. ദിവസവും അരമണിക്കൂര്‍ വീതം 30 ദിവസം വ്യായാമം നടത്താനുള്ള ആഹ്വാനമാണ് ദുബായ് ചാലഞ്ച് ലക്ഷ്യമിടുന്നത് . ദുബായ് റണ്‍, ദുബായ് റൈഡ് എന്നിവയും ചാലഞ്ചിന്റെ ഭാഗമാകും.

5 വര്‍ഷം മുന്‍പ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ദുബായ് ഫിറ്റ്നസ് ചാലഞ്ച് തുടങ്ങിയത്. അദ്ദേഹം ചാലഞ്ചില്‍ പങ്കെടുത്ത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.. എന്നാല്‍ ഇത്തവണ ദുബായ് എക്സ്പോ ഗ്രാമവും കൈറ്റ് ബീച്ചും ഇതിന്റെ ഭാഗമാകും. ‌

അതെ സമയം ബീച്ചുകളും നഗരത്തിലെ ട്രാക്കുകളും ദുബായ് റണ്ണിന് വേദികളാകും. റജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here