ദുബായ് : കോവിഡിനെതിരായി ശക്തമായ നിലപാടുകളാണ് ദുബായ് ഭരണകൂടം സ്വീകരിച്ച് പോയിക്കൊണ്ടിരിക്കുന്നത്. മാളുകളും ഓഫീസുകളും കൊമേർഷ്യൽ സ്ഥാപനങ്ങളും ഇതുവരെയും തുറക്കാനുള്ള അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ കൂടി തുറക്കുന്നതിന് മുൻപായി ആളുകൾക്കുള്ള പ്രത്യേക നിയന്ത്രണങ്ങളും നടപടികളുമാണ് ഇപ്പോൾ യു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ ഈ നിയമനടപടികൾ പാലിച്ചുകൊണ്ട് ഉടൻ തന്നെ ഓഫിസുകളും സ്ഥാപനങ്ങളും തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായ് ഇക്കോണമി സേഫ്റ്റി ഗൈഡ്‌ലൈൻസ് ഇറക്കിയതോടു കൂടി ബിസിനസ് സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കും അവരുടെ തൊഴിലാളികൾക്ക് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രണ്ടു മീറ്റർ ശാരീരിക അകലം പാലിക്കണം. ടെമ്പറേച്ചർ സ്‌ക്രീനുകളിൽ കൂടി കടന്നു പോകുക, ഓഫിസുകളിൽ എല്ലാ തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് ദുബായ് ഇക്കോണമി നിർദ്ദേശിച്ചിട്ടുള്ള നടപടികളിൽ ചിലത്.

നിർദ്ദേശങ്ങൾ

പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക.

ഓഫിസുകളിൽ സാനിറ്ററൈസിങ്, സ്റ്റെറിലൈസിങ് തുടങ്ങിയ പരിപാടികൾ ചെയ്യുക, സ്ഥാപനങ്ങളിലെ പാൻട്രികൾ ക്ലോസ് ചെയ്തിരിക്കണം.

ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും ആരും തന്നെ ഓഫിസിലേക്ക് വരരുതെന്നും കർശന നിർദ്ദേശം ഉണ്ട്.

എല്ലാ തൊഴിലാളികളും വിസിറ്റേഴ്സും ഓഫീസിനകത്തും പുറത്തും മാസ്കുകൾ നിർബന്ധമായും ധരിച്ചിരിക്കണം. അതുപോലെ ഹാൻഡ് സാനിട്ടയ്‌സേഴ്സും ഉപയോഗിക്കണം. മാസ്കുകളും സാനിറ്റൈസറും അതാതു കമ്പനികളിൽ വാങ്ങിച്ചു വയ്‌ക്കേണ്ടതാണ്.

കമ്പനികൾ അവിടുത്തെ പൊതു ഇടങ്ങളിലും ലിഫ്റ്റുകളിലും എലവേറ്ററുകളിലും ശാരീരിക അകലം രണ്ടു മീറ്റർ പാലിക്കണമെന്നും പറഞ്ഞിട്ടുണ്ട്. ലിഫ്റ്റുകളിൽ 30 % ആളുകൾ മാത്രമേ പോകുവാൻ പാടുകയുള്ളു.

ഒരു സ്ഥാപനത്തിലെ 30% പേർക്കു മാത്രമേ ഓഫിസിൽ വരുന്നതിനായുള്ള അനുമതിയുള്ളു. ബാക്കി 70% പേരും വർക്ക് ഫ്രം ഹോം ആയിരിക്കണം.

ഓഫീസുകളിലെ പ്രവർത്തിസമയം എട്ടു മണിക്കൂറിൽ കൂടുവാൻ പാടുള്ളതല്ല. മീറ്റിങ്ങുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഉണ്ടാവാൻ പാടുകയില്ല. മാത്രമല്ല മീറ്റിങ്ങിടങ്ങളിൽ രണ്ടു മീറ്റർ അകലം പാലിക്കുകയും വേണം. കൂട്ടം ചേരലും ഒത്തുകൂടലും ഒന്നും തന്നെ ഉണ്ടായിരിക്കാൻ പാടുള്ളതല്ല.

വാലറ്റ് പാർക്കിംഗ് അനുവദിക്കുന്നതല്ല.

എല്ലാ കാര്യങ്ങളും നടപടികളും തൊഴിലാളികളുമായി സംസാരിക്കുകയും അവരെ മനസ്സിലാക്കുകയും, തൊഴിലാളികളിൽ മനസികാസ്വാസ്ഥ്യങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ഉള്ളവരെ ഉടൻ തന്നെ ഐസൊലേഷൻ ഏരിയകളിക്കോ റൂമുകളിലേക്കോ മാറ്റേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here