ദുബൈ എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാനെത്തി മടങ്ങുന്നവര്‍ക്ക് ‘സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്’. പാസ്‌പോര്‍ട്ടിന്റെ മാതൃകയിലുള്ള 50 പേജ് ബുക്ക്‌ലെറ്റാണ് എക്‌സ്‌പോയുടെ സംഘാടകര്‍ വ്യാഴാഴ്ച പുറത്തിറക്കിയത്. സന്ദര്‍ശിക്കുന്ന പവലിയനുകളുടെ സീലുകള്‍ ഈ ബുക്ക്‌ലെറ്റില്‍ പതിക്കും.

20 ദിര്‍ഹം വിലവരുന്ന പാസ്‌പോര്‍ട്ട് എക്‌സ്‌പോ വേദിക്ക് ചുറ്റുമുള്ള സ്‌റ്റോറുകളിലും ലഭ്യമാണ്. 1967ലെ വേള്‍ഡ് എക്‌സ്‌പോ മുതലാണ് പാസ്‌പോര്‍ട്ട് നല്‍കാന്‍ തുടങ്ങിയത്. ആറു മാസത്തെ എക്‌സ്‌പോയില്‍ ഏതൊക്കെ പവലിയനുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പാസ്‌പോര്‍ട്ട് നോക്കി മനസ്സിലാക്കാം. മഞ്ഞനിറത്തില്‍ ആകര്‍ഷകമായ രീതിയില്‍ പുറത്തിറക്കിയ ഈ പാസ്‌പോര്‍ട്ടില്‍ ഏകീകൃത നമ്പര്‍, വ്യക്തിയുടെ ഫോട്ടോ, വിവരങ്ങള്‍ എന്നിവ ഉണ്ടാകും. യുഎഇയുടെ 50-ാം വാര്‍ഷികം പ്രമാണിച്ച് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന് പാസ്‌പോര്‍ട്ടില്‍ ആദരമര്‍പ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here