ദുബായില്‍ സ്വകാര്യ സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ഒക്ടോബര്‍ മൂന്നിന് അവസാനിക്കും.ഓഗസ്റ്റ് 29-ന് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്ബോള്‍ കുട്ടികള്‍ക്ക് സ്കൂളുകളില്‍ നേരിട്ടെത്തിയോ വീടുകളിലിരുന്നോ പഠനം തുടരാമെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. ദുബായിലെ 96 ശതമാനം സ്വകാര്യ സ്‌കൂള്‍ അധ്യാപകരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

കൂടാതെ 12 മുതല്‍ 17 വയസ്സുവരെയുള്ള 70 ശതമാനം വിദ്യാര്‍ഥികളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ദുബായിലെ സ്‌കൂളുകളില്‍ എത്താന്‍ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനും കോവിഡ് പരിശോധനയും നിര്‍ബന്ധമല്ലെന്നും വിദ്യാഭ്യാസ റെഗുലേറ്റര്‍ കെ.എച്ച്‌.ഡി.എ. വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here