ദുബായിൽ 2020 ൽ റെസിഡൻഷ്യൽ വാടക കുത്തനെ ഇടിഞ്ഞു. ദുബായ് ലാൻഡ്, ദുബായ് സ്‌പോർട്‌സ് സിറ്റി, ഇന്റർനാഷണൽ സിറ്റി, ദുബായ് പ്രൊഡക്ഷൻ സിറ്റി (ഐ എം പി സ് ), ദുബായ് സൗത്തിലെ ഏതാനും പ്രോജക്ടുകൾ, ദുബായ് ലാൻഡ് (ക്യൂ പോയിന്റ്, ടൗൺ സ്ക്വയർ), ജുമൈറ വില്ലേജ് സർക്കിൾ (ജെവിസി) എന്നിവയാണ് ഇപ്പോൾ കുറഞ്ഞ വാടകയ്ക്ക് ലഭിക്കുന്ന മേഖലകൾ. മൊത്തത്തിൽ വില്ലകളും ടൗൺ‌ഹൗസുകളും അപ്പാർട്ടുമെന്റുകളേക്കാൾ താരതമ്യേന മെച്ചപ്പെട്ടതാണ്. താമസക്കാർക്ക് കൂടുതൽ ഇൻഡോർ, ഔട്ട്‌ഡോർ ഇടങ്ങൾ ആവശ്യമുള്ളത് കാരണം അങ്ങനെയുള്ള സ്ഥലങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയുമാണ്.

കോർ റിസർച്ച് ആന്റ് അഡ്വൈസറി മേധാവി പ്രത്യുഷ ഗുരാപു വിശദീകരണ പ്രകാരം ദുബായിൽ ശരാശരി അപ്പാർട്ട്മെൻറ് വാടക വർഷം 10 ശതമാനം (2019 ജൂൺ മുതൽ 2020 ജൂൺ വരെ) കുറഞ്ഞു, ഈ വർഷം ആരംഭത്തിൽ നിന്ന് 6 ശതമാനവും (ജനുവരി 2020 മുതൽ ജൂൺ 2020) ശരാശരി വില്ല വാടക വർഷം തോറും 9 ശതമാനവും (2019 ജൂൺ മുതൽ ജൂൺ 2020 വരെ) ഈ വർഷം ആരംഭത്തിൽ 5 ശതമാനവും (ജനുവരി 2020 മുതൽ ജൂൺ 2020 വരെ) കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here