അമേരിക്കയിലെ വൻകിട റീട്ടെയിൽ കമ്പനിയായ ആമസോൺ തങ്ങളുടെ ഫ്രഞ്ച് വെയർഹൗസുകൾ മെയ് അഞ്ചുവരെ പൂട്ടിയിടാൻ തീരുമാനിച്ചു. കൊറോണ വ്യാപന സാഹചര്യത്തിൽ ഏപ്രിൽ 16 മുതൽ എല്ലാ വെയർഹൗസുകളും അടച്ചിരിക്കുകയായിരുന്നു. ഭക്ഷണം മരുന്ന് തുടങ്ങിയവ മാത്രം വിതരണം ചെയ്യാൻ വേണ്ടി ചെറിയതോതിൽ സേവനം നടത്തിവരികയായിരുന്നു ആമസോൺ. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ജോലിക്കാരോടും മെയ് 5 വരെ വീടുകളിൽ തുടരണമെന്നും അവർക്ക് മുഴുവൻ ശമ്പളവും നൽകുമെന്നും ആമസോൺ അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here