പാര്‍ക്കുകളില്‍ സന്ദര്‍ശകര്‍ക്ക് ഇ-സ്‌കൂട്ടറുകള്‍ നല്‍കും.അജ്മാന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത് . സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കൂടാതെ അജ്മാന്‍ വിനോദസഞ്ചാരമേഖലകളില്‍ പൊതുജനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനും കൂടിയാണ് സംരംഭമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹരിത സമ്ബദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ അജ്മാന്‍ വിഷന്‍ 2021 യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളെ ഈ നീക്കം പിന്തുണയ്ക്കും.

അതേസമയം ഷാര്‍ജയില്‍ 14 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കുംഇ-സ്‍കൂട്ടറുകള്‍ ഓടിക്കാന്‍ അനുമതി നല്‍കി. ഹെല്‍മറ്റ് ധരിക്കുകയും മുന്നിലെയും പിന്നിലെയും ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും വേണം. പ്രത്യേക ലേനുകളിലൂടെ മാത്രമേ ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാവൂ എന്നും നിര്‍ദിഷ്‍ട സ്ഥലങ്ങളില്‍ മാത്രമേ അവ പാര്‍ക്ക് ചെയ്യാവൂ എന്നും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here