കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് യു‌എസ് പ്രസിഡന്റിന്റെ ഉന്നത ബഹുമതി. അമീറിനുള്ള ദി ലീജിയൻ ഓഫ് മെറിറ്റ് ,ഡിഗ്രി ചീഫ് കമാൻഡർ (the Legion of Merit, Degree Chief Commander) ബഹുമതി യു‌എസ് പ്രസിഡന്റ് ഡോണൾഡ് ട്രം‌‌പ് അമേരിക്കയിൽ നടന്ന ചടങ്ങിൽ അമീറിന്റെ പുത്രൻ ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ സബാഹിന് കൈമാറി.

മധ്യപൂർവദേശത്ത് പതിറ്റാണ്ടുകളായി നേതൃനിരയിലുള്ള ഷെയ്ഖ് സബാഹ് അമേരിക്കയുമായി ചാഞ്ചാട്ടമില്ലാത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണെന്ന് വൈറ്റ് ഹൗസ് പത്രക്കുറിപ്പിൽ പറഞ്ഞു. ഇറാഖിന് സ്വാതന്ത്ര്യം, ഐ‌എസിനെതിരായ പോരാട്ടം തുടങ്ങിയ കാര്യങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത പിന്തുണയാണ് അമീർ നൽകിയത്. കുവൈത്തിന്റെ വിദേശകാര്യമന്ത്രി എന്ന നിലയിൽ 40 കൊല്ലം പ്രവർത്തിച്ച ഷെയ്ഖ് സബാഹ് അക്കാര്യത്തിൽ തുല്യതയില്ലാത്ത നയതന്ത്രജ്ഞനുമാണ്.

മറ്റു രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർക്ക് യു‌എസ് പ്രസിഡന്റ് സമ്മാനിക്കാറുള്ള പരമോന്നത ബഹുമതിയാണ് കുവൈത്ത് അമീറിനു ലഭിച്ചത്. 1991ന് ശേഷം ഒരു രാഷ്ട്രത്തലവന് ഈ ബഹുമതി സമ്മാനിക്കുന്നത് ഇതാദ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here