പി സി ആർ ടെസ്റ്റിന്റെയും വാക്‌സിൻ എടുത്തതിന്റെയും വിവരങ്ങൾ എമിറേറ്റ്സ് ഐഡിയിൽ ലഭ്യമാവുന്ന സംവിധാനം അറബ് ഹെൽത്ത് മേളയിൽ അവതരിപ്പിച്ചു. ദുബൈ ഹെല്‍ത്ത്​ ​അതോറിറ്റിയും എമിറേറ്റ്​സ്​ എയര്‍ലൈനും ചേര്‍ന്നാണ്​ സംവിധാനം ഒരുക്കുന്നത്​. ഇതോടുകൂടി സർട്ടിഫിക്കറ്റിന് പകരം ഇനി എമിറേറ്റ്സ് ഐഡി കരുതിയാൽ മതിയാകും.

ചെക്ക്​ ഇന്‍ ഡെസ്​കി​ലെത്തുമ്പോൾ കാര്‍ഡ്​ റീഡറില്‍ യാത്രക്കാരുടെ ഐഡി ഇടുന്നതോടെ പരിശോധന വിവരങ്ങള്‍ അധികൃതര്‍ക്ക്​ ലഭിക്കും. വിമാനത്താവളത്തി​ലെ കാത്തുനില്‍പും തിരക്കും കുറക്കാന്‍ ഇത്​ സഹായിക്കും. വൈകാതെ സംവിധാനം ദുബൈ വിമാനത്താവളത്തില്‍ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here