ജൂലൈ ആറ്​ വരെ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയ​ിലേക്ക്​ വിമാന സർവീസ്​ ഉണ്ടാവില്ലെന്ന്​ എമിറേറ്റ്​സ്​ എയർലൈൻ. ട്വിറ്ററിലൂടെ യാത്രക്കാരുടെ സംശയങ്ങൾക്ക്​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം അറിയിച്ചത്​.

ജൂൺ 23 മുതൽ സർവീസ്​ തുടങ്ങുമെന്ന്​ എമിറേറ്റ്​സ്​ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, രണ്ട്​ ദിവസമായിട്ടും സർവീസ്​ തുടങ്ങാത്തതിനെ തുടർന്ന്​ യാത്രക്കാർ ട്വിറ്റർ വഴി ചോദ്യമുന്നയിച്ചപ്പോഴാണ്​ എമിറേറ്റ്​സ്​ മറുപടി നൽകിയത്​. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട്​ അറിയിക്കാമെന്നും എമിറേറ്റ്​സി​െൻറ മറുപടിയിൽ പറയുന്നു.

ദുബൈയുടെ ഔദ്യോഗിക എയ​ർലൈനായ എമിറേറ്റ്​സും നയം വ്യക്​തമാക്കിയതോടെ ജൂലൈ ആറ്​ വരെ ഇന്ത്യയിൽ നിന്ന്​ ദുബൈ വിമാനങ്ങൾ ഉണ്ടാവില്ലെന്ന്​ ഏറെക്കുറെ ഉറപ്പായി. ജൂലൈ ആറ്​ വരെ യു.എ.ഇയിലേക്ക്​ സർവീസുണ്ടാവില്ലെന്ന്​ എയർ ഇന്ത്യയും അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here