വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ആതിഥേയർ രണ്ടാം ഇന്നിങ്സിൽ നടുനിവർത്തി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും തുടരെ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി.
ആറുവിക്കറ്റ് നഷ്ടത്തിന് 267 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓപണർമാരായ റോറി ബേൺസും (42), ഡൊമിനിക് സിബ്ലിയും (50) നൽകിയ തുടക്കം മുതലെടുത്ത ഇംഗ്ലണ്ടിനായി സാക് ക്രൗലി 76ഉം ബെൻ സ്റ്റോക്സ് 46ഉം റൺസെടുത്തു. നിലവിൽ 153 റൺസിെൻറ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.
അവസാന ദിനമായ നാളെ ഇംഗ്ലണ്ടിെൻറ ശേഷിക്കുന്ന വിക്കറ്റുകൾ സ്വന്തമാക്കി വിജയത്തിലേക്ക് ബാറ്റുവീശാനാകും വിൻഡീസിെൻറ ശ്രമം.
നേരത്തെ ഇംഗ്ലണ്ടിെൻറ ഒന്നാം ഇന്നിങ്സ് സ്കോറായ 204നെതിരെ 318 റൺസെടുത്താണ് വിൻഡീസ് ലീഡ് പിടിച്ചത്.