യൂറോ കപ്പിന് പന്തുരുളാന്‍ ഇനി 15 ദിവസങ്ങള്‍ കൂടി മാത്രം. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂണ്‍ 11ന് റോമില്‍ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനല്‍ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ തുര്‍ക്കി ഇറ്റലിയെ നേരിടും. നിലവിലെ ചാമ്ബ്യന്മാരായ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം ജൂണ്‍ 15ന് ഹംഗറിക്കെതിരേയാണ്.

ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്പെയിന്‍, ഹോളണ്ട് തുടങ്ങിയ വമ്ബന്‍ ടീമുകളുടെ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരം സെര്‍ജിയോ റാമോസിന് ടീമില്‍ പരിഗണിക്കാതെയാണ് ഇത്തവണ സ്പെയിന്‍ യൂറോ കപ്പിനെത്തുന്നത്. ലോക ഒന്നാം നമ്ബര്‍ ടീം ബെല്‍ജിയത്തിന്റെ ആദ്യ മത്സരം ജൂണ്‍ 12ന് റഷ്യക്കെതിരെയാണ്. അതേസമയം, ലോക ഫുട്ബോളിലെ വമ്ബന്മാരായ ഹോളണ്ട് ഉക്രൈനിനെതിരെയും ഇംഗ്ലണ്ട് ശക്തരായ ക്രൊയേഷ്യനെയും നേരിടും. സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ തിരിച്ചുവരവിലെ ആദ്യ യൂറോ കപ്പിലെ എതിരാളികള്‍ ശക്തരായ സ്പെയിനാണ്. പൂളിലെ മരണ ഗ്രൂപ്പായ എഫില്‍ ഫ്രാന്‍സ് ജര്‍മനിയെ നേരിടും. കൂടാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും മരണ ഗ്രൂപ്പായ എഫിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here