യൂറോപ്പാ ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും സ്പാനിഷ് ക്ലബ്ബായ സെവിയ്യയും നേര്‍ക്കുനേര്‍ പോരടിക്കും. നിലവിലെ കരുത്തിലും താരസമ്ബന്നതയിലും ഇന്റര്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും സെവിയ്യയുടെ യൂറോപ്പാ ലീഗിലെ റെക്കോഡ് ഇന്ററിനെ വിറപ്പിക്കും. ഇതുവരെ കളിച്ച അഞ്ച് ഫൈനലിലും കിരീടം അലമാരയിലെത്തിച്ച പാരമ്ബര്യം സെവിയ്യക്കുണ്ട്. ഇത് ആറാം തവണയാണ് സെവിയ്യ യൂറോപ്പാ ലീഗ് കിരീടത്തിനായി കലാശപ്പോരാട്ടത്തിനൊരുങ്ങുന്നത്.

കളിക്കളത്തില്‍ കണക്കുകള്‍ക്ക് പ്രസക്തിയില്ലെങ്കിലും സെവിയ്യയുടെ യൂറോപ്പ ലീഗിലെ കണക്കുകള്‍ ഇന്റര്‍ പരിശീലകന്‍ അന്റോണിയോ കോന്റെയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. യൂറോപ്പാ ലീഗില്‍ ഏറ്റവും മികച്ച ക്ലബ്ബെന്ന് സെവിയ്യയെ വിശേഷിപ്പിക്കാം. സ്പാനിഷ് കരുത്തിനെ തടുത്തിടാന്‍ അന്റോണിയ കോന്റെയെന്ന പരിശീലകന്‍ കരുതിവെച്ചിരിക്കുന്ന തന്ത്രങ്ങളിലാണ് ഇന്ററിന്റെ പ്രതീക്ഷ. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30നാണ് മത്സരം.

സെമി ഫൈനലില്‍ ഷക്തറിനെ തകര്‍ത്താണ് ഇന്ററിന്റെ ഫൈനല്‍ പ്രവേശനം. പ്രതിഭാശാലികളായ നിരവധി താരങ്ങള്‍ ഇത്തവണ ടീമിനൊപ്പമുണ്ടെന്നതാണ് ഇന്ററിന്റെ ശക്തി. മുന്നേറ്റ നിരയില്‍ ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ റോമലു ലുക്കാക്കുവും ലൗട്ടാറോ മാര്‍ട്ടിനെസും സ്ഥാനം പിടിക്കും. എന്നാല്‍ പരിക്കേറ്റ അലക്‌സീസ് സാഞ്ചസ് ഇന്റര്‍ നിരയിലുണ്ടാവില്ല. സെമിയില്‍ ഇരുവരും ഇരട്ട ഗോളുമായി തിളങ്ങിയിരുന്നു. 4-3-3 എന്ന ശീലിച്ച ഫോര്‍മേഷനില്‍ ടീമിനെ കോന്റെ ഇറക്കാന്‍ സാധ്യതയില്ല.

മധ്യനിരയില്‍ കളി മെനയുന്ന കോന്റെയെന്ന പരിചയസമ്ബന്നനായ പരിശീലകന്‍ ഫൈനലിലും ടീമിനായി എന്തെങ്കിലും തന്ത്രം കരുതിയിരിക്കുമെന്നുറപ്പാണ്. ഗോള്‍വലയ്ക്ക് മുന്നില്‍ ഹാന്‍ഡനോവിക്ക് തന്നെയാവും ഫൈനലിലും ഇന്ററിനായി ഇറങ്ങുക. അവനാസ 11 മത്സരങ്ങളും തോല്‍വി അറിയാത്ത ഇന്റര്‍ ഇത്തവണ യൂറോപ്പാ ലീഗ് ഇറ്റലിയിലെ അലമാരയിലെത്തിക്കാനുള്ള സാധ്യത കൂടുതലാണ്. സീരി എ കിരീടം ഇന്ററിന് നഷ്ടപ്പെട്ടതിനാല്‍ത്തന്നെ പരിശീലക കസേര ഉറപ്പിക്കാന്‍ കോന്റെയ്ക്ക് യൂറോപ്പാ ലീഗ് കിരീടം അത്യാവശ്യമാണ്. ഇതിന് മുമ്ബ് മൂന്ന് തവയാണ് ഇന്റര്‍ യൂറോപ്പാ ലീഗ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here