best malayalam news portal in dubai

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലം ബുധനാഴ്ച പകല്‍ 11ന് പ്രസിദ്ധീകരിക്കും. ഫലം www.keralaresults.nic.in വെബ്സൈറ്റില്‍ ലഭിക്കും. നാലരലക്ഷത്തോളം വിദ്യാര്‍ഥികളാണ് റെഗുലര്‍, ഓപ്പണ്‍സ്കൂള്‍, ടെക്നിക്കല്‍, ആര്‍ട്, വൊക്കേഷണല്‍ വിഭാഗങ്ങളിലായി പരീക്ഷ എഴുതിയത്. ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് ജയ പരാജയങ്ങളില്ല. രണ്ടുവര്‍ഷത്തെകൂടി മാര്‍ക്ക് ഒന്നിച്ചാണ് പ്ലസ്ടുവിന് പരിഗണിക്കുക.അതേസമയം പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍ സ്വീകരിച്ചു തുടങ്ങും.സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് വൈകിട്ട് അഞ്ചിന് തുടങ്ങും. ആഗസ്ത് 14 വരെ അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here