കടുത്ത ചൂടിലും ദുബൈ എക്‌സ്‌പോയിലേക്ക്(Dubai Expo) എല്ലാ പ്രതീക്ഷകളെയും കവച്ചുവയ്ക്കുന്ന സന്ദര്‍ശക പ്രവാഹം(Visitors). ഒക്ടോബര്‍ 1ന് എക്‌സ്‌പോ ആരംഭിച്ചതു മുതലുള്ള ആദ്യ 10 ദിവസം 4,11,768 പേരാണ് ടിക്കറ്റെടുത്ത് എക്‌സ്‌പോ സന്ദര്‍ശിച്ചത്.

സന്ദര്‍ശകരില്‍ മൂന്നിലൊന്ന് പേര്‍ വിദേശ ടൂറിസ്റ്റുകളാണ്. 175 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതുവരെ എക്‌സ്‌പോ കാണാനെത്തിയത്. ആദ്യ 10 ദിവസങ്ങളില്‍ തന്നെ അഞ്ചില്‍ ഒന്ന് പേര്‍ ഒന്നിലേറെ തവണ സന്ദര്‍ശനം നടത്തിയതായും സംഘാടകര്‍ അറിയിച്ചു.

ലോക പ്രദര്‍ശനത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ എക്‌സ്‌പോ വെര്‍ച്വലില്‍ ഉദ്ഘാടന ചടങ്ങുകള്‍ 30 ലക്ഷത്തോളം പേരാണ് ലൈവായി വീക്ഷിച്ചത്. ഒക്ടോബര്‍ 1 മുതല്‍ 10 വരെ മറ്റൊരു അഞ്ച് ലക്ഷം പേര്‍ കൂടി എക്‌സ്‌പോ ഓണ്‍ലൈനില്‍ വീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here