വലുപ്പം കൊണ്ട് അദ്ഭുതക്കാഴ്ചകൾ ഒരുക്കുകയാണു എക്സ്പോ 2020 ലെ യുഎഇ പവിലിയൻ. 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാലു നിലകളിലായി നിർമിച്ചിരിക്കുന്ന പവിലിയൻ യുഎഇയുടെ ദേശീയപക്ഷിയായ ഫാൽക്കൺ പറന്നുയരുന്ന മാതൃകയിലാണ്.

സ്പെയിൻ സ്വദേശി സാന്റിയാഗോ കലത്രാവയാണു വാസ്തുശിൽപി. കാർബൺ ഫൈബർ കൊണ്ട് നിർമിച്ചിരിക്കുന്ന ചിറകുകൾ മൂന്നു മിനിറ്റു കൊണ്ട് വിടരും. ഇവയിൽ സോളർ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്. 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സജ്ജം. താഴെ നിന്നു നോക്കുന്നവർക്കു മേൽക്കൂരയിൽ എക്സ്പോ ചിഹ്നവും കാണാം.

യുഎഇയുടെ ഏഴ് എമിറേറ്റുകളിൽ നിന്നു കൊണ്ടു വന്ന മണൽ ഉപയോഗിച്ച് മരുഭൂമി പുനർനിർമിച്ചിട്ടുണ്ട് ഭൂഗർഭ നിലയിൽ. യുഎഇ രൂപീകരണം മുതലുള്ള ചരിത്രം പ്രൊജക്ടർ ഉപയോഗിച്ച് മണൽക്കൂനയിൽ പ്രതിഫലിക്കുന്നു.

യുഎഇ പൈതൃകം, വിവിധ സംസ്കാരങ്ങൾ, വിവിധ രംഗങ്ങളിൽ നേടിയ വളർച്ച,അടുത്ത അൻപതു കൊല്ലം കൊണ്ട് നിർമിത ബുദ്ധി ഉൾപ്പെടെയുള്ള മേഖലയിൽ നേടാൻ ലക്ഷ്യമിടുന്ന വികസനം എന്നിവയും കാണാം

LEAVE A REPLY

Please enter your comment!
Please enter your name here